---
title: "സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവിൻ്റെ പരാതി"
english_title: "Congress leader's complaint that a case should be filed against former minister Kadakampally Surendran based on Swapna Suresh's revelations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312186/Congress leader's complaint that a case should be filed against former minister Kadakampally Surendran based on Swapna Suresh's revelations"
published_at: "2025-08-31T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b409f4db7bb_Screenshot_20250831_140638_Chrome.jpg"
keywords: []
---

# സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവിൻ്റെ പരാതി

> **Lead Summary:** തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവിൻ്റെ പരാതി. കോൺഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. മുൻ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തുന്നത്. നിലവിൽ രാഹുലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നൽകിയിട്ടില്ല.

## Article Content

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവിൻ്റെ പരാതി. കോൺഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. മുൻ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തുന്നത്. നിലവിൽ രാഹുലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312186/Congress leader's complaint that a case should be filed against former minister Kadakampally Surendran based on Swapna Suresh's revelations)